01:06am 10 November 2026
NEWS
കെ.എസ്.ആർ.ടി.സിക്ക് സഹായം. 103.24 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി
09/05/2025  05:47 PM IST
സണ്ണി ലുക്കോസ്
കെ.എസ്.ആർ.ടി.സിക്ക് സഹായം. 103.24 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി

കെ.എസ്.ആർ.ടി.സി ക്കാണ് 103.24 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ  അറിയിച്ചു.

പെൻഷൻ വിതരണത്തിനായി 73.24 കോടി രൂപയും, മറ്റു കാര്യങ്ങൾക്കുള്ള സാമ്പത്തിക സഹായമായി 30 കോടി രൂപയുമാണ്‌ അനുവദിച്ചത്‌.

കഴിഞ്ഞ ഒന്നര മാസത്തിനിടയിൽ 245.86 കോടി രൂപയാണ്‌ കോർപറേഷന്‌ സർക്കാർ സഹായമായി നൽകിയത്‌.

ഈ സർക്കാരിന്റെ കാലത്ത്‌ 6307 കോടിയോളം രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ സർക്കാർ സഹായമായി അനുവദിച്ചത്‌.

കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 1612 കോടി രൂപ നൽകി.

ബജറ്റിൽ അനുവദിച്ചിരുന്ന 900 കോടി രൂപയ്‌ക്കുപുറമെ 676 കോടി രൂപ അധികമായി നൽകിയെന്നും മന്ത്രി അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img